യുവതികൾക്ക് പീഡനം: രണ്ടു പേർക്കെതിരേ കേസ്

Wednesday 08 March 2023 12:07 AM IST

കോഴിക്കോട്: യുവതികളെ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ രണ്ടുപേർക്കെതിരേ കേസ്. തിങ്കളാഴ്ച യുവതികൾ നടക്കാവ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് കഴിഞ്ഞ ശനിയാഴ്ച നഗരത്തിലെ ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ചെന്നാണ് യുവതികൾ നടക്കാവ് പൊലീസിൽ പരാതി നൽകിയത്.

തുടങ്ങാൻ പോകുന്ന സിനിമയെക്കുറിച്ച് കൂടുതൽ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തിയത്. തുടർന്ന് രണ്ടുപേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയുടെ ഒരു വനിതാ സുഹൃത്താണ് ഈ രണ്ടുപേരെയും പരിചയപ്പെടുത്തിയതെന്നും പരാതിയിലുണ്ട്‌. കേസ് നടക്കാവ് പൊലീസ് സിറ്റി പൊലീസിന് കെെമാറി. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കേസിന്റെ സത്യാവസ്ഥയടക്കം പരിശോധിക്കേണ്ടതുണ്ടെന്ന് ടൗൺ എ.സി.പി ബിജുരാജ് വ്യക്തമാക്കി.

Advertisement
Advertisement