അദ്ധ്യാപക ശിൽപ്പശാലയും യാത്രയയപ്പ് സംഗമവും
Wednesday 08 March 2023 12:08 AM IST
കുന്ദമംഗലം: ഉപജില്ല അറബിക് ടീച്ചേഴ്സ് അക്കാദമിക് കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ ഏകദിന ശിൽപ്പശാലയും യാത്രയയപ്പ് സംഗമവും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജെ പോൾ ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്നും വിരമിക്കുന്ന മർക്കസ് ബോയ്സ് ഹൈസ്കൂൾ അദ്ധ്യാപിക വി. ആസ്യക്കുട്ടിക്ക് ജില്ലാ അറബിക് ഇൻസ്പെക്ടർ ടി. ഫൈസൽ ഉപഹാര സമർപ്പണം നടത്തി.
റവന്യൂ ജില്ലാ അറബിക് അദ്ധ്യാപക മത്സര വിജയികളായ അനീസുറഹ്മാൻ , ടി. മുഹമ്മദലി , ഹാഫിസ് റഹ്മാൻ എന്നിവരെയും സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ഉക്കാഷ അബ്ദുറഹ്മാൻ, ആയിഷ മിർഫ, ആയിഷ നജ എന്നിവരെയും ആദരിച്ചു. കെ സുലൈഖ,അബ്ദുറഹ്മാൻ കീലത്ത്, എൻ.പി അബ്ദുൽ റഷീദ്, പി.അബ്ദുൽ ബഷീർ, മുഹമ്മദ് യാസീൻ നിസാമി, ഡോ.അബൂബക്കർ നിസാമി, എൻ.ജാഫർ, എം.കെ.അബ്ദുറസാഖ്,അഷ്റഫ്, കെ.പി.ഹാഷിദ്, കെ.എം.എ റഹ്മാൻ,എ.ആരിഫ്,ടി.മുഹമ്മദലി, കെ.ജലീൽ എന്നിവർ പ്രസംഗിച്ചു.