കാഫിറ്റ് പ്രീമിയർ ലീഗ്: യു.എൽ.ടി.എസും ന്യൂകോറും ചാമ്പ്യൻമാർ
Wednesday 08 March 2023 12:09 AM IST
കോഴിക്കോട് : ഐ.ടി സംരംഭകരുടെ കൂട്ടായ്മയായ കാലിക്കട്ട് ഫോറം ഫോർ ഐ.ടി (കാഫിറ്റ്) സംഘടിപ്പിച്ച കാഫിറ്റ് പ്രീമിയർ ലീഗിൽ വനിതാ വിഭാഗത്തിൽ യു.എൽ.ടി.എസും പുരുഷ വിഭാഗത്തിൽ ന്യൂകോറും ചാമ്പ്യന്മാരായി. മൂന്ന് ദിവസമായി 50 ടീമുകൾ പങ്കെടുത്ത മത്സരത്തിലാണ് യു.എൽ.ടി.എസും ന്യൂകോറും വിജയ കിരീടം ചൂടിയത്. ബീച്ചിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലഡ്‌ലിറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കോഴിക്കോട് ഗവ.സൈബർ പാർക്ക്, യു.എൽ. സൈബർ പാർക്ക്, കാക്കഞ്ചേരി കിൻഫ്ര എന്നിവിടങ്ങളിലെ കാഫിറ്റ് അംഗങ്ങളായ കമ്പനികളിലെയും മലബാറില മറ്റു ഐ.ടി കമ്പനികളിലെയും ജീവനക്കാരുൾപ്പെട്ടതാണ് ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്. വിജയികൾക്ക് കാഫിറ്റ് എവർ റോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും വിതരണം ചെയ്തു.