പൊലീസ് സംരക്ഷണം തേടി ഏഷ്യാനെറ്റ് ന്യൂസ്

Wednesday 08 March 2023 12:00 AM IST

കൊച്ചി: എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകളുടെ ഭീഷണിയുള്ളതിനാൽ കേരളത്തിലെ തങ്ങളുടെ ഓഫീസുകൾക്ക് പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ അധികൃതർ ഹൈക്കോടതിയിൽ ഹർജി നൽകി. ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ച് ഹർജി ഇന്നു പരിഗണിക്കും. പ്രായപൂർത്തിയാകാത്ത കുട്ടിയെ ലഹരിമരുന്നു മാഫിയ വലയിലാക്കിയതു സംബന്ധിച്ച വാർത്ത റിപ്പോർട്ടു ചെയ്തതുമായി ബന്ധപ്പെട്ടാണ് പ്രശ്നമെന്ന് ഹർജിയിൽ പറയുന്നു.