പെൺകുട്ടികൾക്ക് സാമ്പത്തിക സാക്ഷരത അനിവാര്യം: സീഡിംഗ് കേരള

Wednesday 08 March 2023 2:24 AM IST

കൊച്ചി: ചെറുപ്രായത്തിൽ തന്നെ പെൺകുട്ടികൾക്ക് സാമ്പത്തിക സാക്ഷരത ലഭ്യമാക്കണമെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച സീഡിങ് കേരള സമ്മേളനത്തിലെ വനിതാ പാനൽ ചർച്ചയിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. ആൺകുട്ടികൾക്ക് ചെറുപ്പത്തിലെ തന്നെ നിക്ഷേപത്തെക്കുറിച്ചും സാമ്പത്തിക ഭദ്രതയെക്കുറിച്ചും അവബോധം നൽകുന്നത് പതിവാണ്. രാജ്യത്തെ തൊഴിലിടങ്ങൾ കൂടുതൽ ലിംഗ സമത്വം ഉള്ളതാകാൻ പെൺകുട്ടികൾക്കും സമാന അവബോധം നൽകണമെന്നും വനിത സംരംഭകർ ചൂണ്ടിക്കാട്ടി. സ്റ്റാർട്ടപ്പ് ഫണ്ടിലെ ലിംഗപരമായ അസമത്വം എന്ന വിഷയത്തിൽ ആയിരുന്നു പാനൽ ചർച്ച.

വിദ്യാഭ്യാസ പരമായി ഉന്നത നിലവാരം പുലർത്തുന്ന സ്ത്രീകൾ പോലും കുടുംബത്തിനുവേണ്ടി തങ്ങളുടെ തൊഴിൽജീവിതം ഉപേക്ഷിച്ചിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിൽ നിലവിൽ രാജ്യത്തെ സ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. കെ.എസ്.യു.എം സി.ഒ.ഒ ടോം തോമസ് ആണ് ചർച്ച നിയന്ത്രിച്ചത്.

Advertisement
Advertisement