സ്വർണവർഷം അവതരണം ഇന്ന്

Wednesday 08 March 2023 3:31 AM IST

കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷ (എ.കെ.ജി.എസ്.എം.എ) ന്റെ നേതൃത്വത്തിൽ സ്വർണവർഷം പരിപാടി ഇന്ന് അവതരിപ്പിക്കും. സ്വർണത്തെ കുറിച്ചുള്ള പുതിയ അറിവുകൾ പകർന്നു നൽകുന്നതിന് വേണ്ടിയാണ് സ്വർണവർഷം പരിപാടി സംഘടിപ്പിക്കുന്നതെന്ന് പരിപാടിയുടെ കൺവീനർ കൂടിയായ സംസ്ഥാന ട്രഷറർ അഡ്വ. എസ്.അബ്ദുൽ നാസർ അറിയിച്ചു. ഓരോ യൂണിറ്റ് കമ്മിറ്റികളുടെയും പരിധിയിൽ വരുന്ന പ്ലസ്ടു സ്കൂളുകൾ, ആർട്സ് ആൻ‌‌ഡ് സയൻസ്, പ്രൊഫഷണൽ കോളെജുകൾ, സ്ത്രീ ശാക്തീകരണ മേഖലകൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടാണ് സ്വർണ വർഷം പരിപാടി നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ഭാഗമായി സെമിനാർ, സിമ്പോസിയം, ഫാഷൻ ഷോ, ഗോൾഡൻ ഗേൾ പുരസ്കാരം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. (എ.കെ.ജി.എസ്.എം.എയുടെ എല്ലാ യൂണിറ്റ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ ഒരു വ‌ർഷത്തിനുള്ളിൽ വിവിധ ദിവസങ്ങളിലായിട്ടാണ് പരിപാടി അവതരിപ്പിക്കുക.