ലോഗോ പ്രകാശനം

Wednesday 08 March 2023 12:40 AM IST

നിലമ്പൂർ : പട്ടികവർഗ്ഗമേഖലയിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായുള്ള ജൻശിക്ഷൺ സൻസ്ഥാനിന്റെ ചിറക് പദ്ധതി ലോഗോ വ്യാപാരഭവനിൽ പി.വി.അബ്ദുൾ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ലിറ്ററസി മിഷൻ ജില്ലാ കോ ഓർഡിനേറ്റർ അബ്ദുൾ റഷീദ് തുല്യത രജിസ്‌ട്രേഷൻ ഉദ്ഘാടനം ചെയ്തു. ജെ.എസ്.എസ് വൈസ് ചെയർമാൻ അബ്ദു സമദ് ശീമാടൻ , ഡയറക്ടർ വി.ഉമ്മർകോയ, പ്രോഗ്രാം ഓഫീസർ സി.ദീപ

എന്നിവർ പ്രസംഗിച്ചു.