ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ ആദരിച്ചു

Wednesday 08 March 2023 12:43 AM IST

നിലമ്പൂർ: മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നിലമ്പൂർ ട്രൈബൽ സ്‌പെഷ്യൽ പ്രോജക്ടിന്റെ ഭാഗമായി നടത്തിയ ഓൺലൈൻ പി.എസ്.സി പരീക്ഷാ പരിശീലനത്തിലൂടെ നിയമനം ലഭിച്ച 20 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരെ ആദരിച്ചു. നിലമ്പൂർ നഗരസഭ ഹാളിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്തു. നഗരസഭ അടിസ്ഥാന വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. ബഷീർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്‌കറിയ കിനാതോപ്പിൽ, സി.ഡി.എസ് ചെയർപേഴ്സൻ വി. വസന്ത,​ കുടുംബശ്രീ ട്രൈബൽ ജില്ലാ പ്രോഗ്രാം മാനേജർ വി.എസ്. റിജേഷ് ,​ കുടുംബശ്രീ നിലമ്പൂർ ട്രൈബൽ സ്‌പെഷ്യൽ പ്രൊജക്ട് കോ ഓർഡിനേറ്റർ കെ.കെ. മുഹമ്മദ് സാനു എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement