സ്കൂൾകുട്ടിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ

Wednesday 08 March 2023 12:43 AM IST
crime

കൊട്ടാരക്കര : സ്കൂൾവിട്ട് വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ. കലയപുരം ചൂരവിള വടക്കേതിൽ എൻ.ചന്ദ്രനെയാണ്(48) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ട് അമ്മയ്ക്കൊപ്പമാണ് പെൺകുട്ടി വീട്ടിലേക്ക് പോയത്. വീടിന് സമീപത്തെ വഴിയിൽ വിട്ടശേഷം അമ്മ ജോലിയ്ക്ക് പോയി. ഈ തക്കത്തിനാണ് ബൈക്കിലെത്തിയ ചന്ദ്രൻ പരിചയം കാട്ടി പെൺകുട്ടിയുടെ അടുത്തെത്തി കടന്നുപിടിച്ചത്. ബന്ധുക്കളുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സി.ഐ വി.എസ്.പ്രശാന്ത്, എസ്.ഐ സുദർശനൻ, സി.പി.ഒമാരായ നഹാസ്, ഷിബു കൃഷ്ണൻ, സലിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement
Advertisement