കർഷക തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യണം

Wednesday 08 March 2023 12:25 AM IST
ബി.കെ.എം.യു കരുനാഗപ്പള്ളി മണ്ഡലം കൺവെൻഷൻ ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: കർഷക തൊഴിലാളികളുടെ അധിവർഷ ആനുകൂല്യങ്ങൾ കുടിശ്ശിക തീർത്ത് ഉടനെ വിതരണം ചെയ്യണമെന്ന് ബി.കെ.എം.യു കരുനാഗപ്പള്ളി മണ്ഡലം കൺവെൻഷൻ ക്ഷേമനിധി ബോർഡ് അധികൃതരോട് ആവശ്യപ്പെട്ടു. കർഷക തൊഴിലാളി പെൻഷൻ ഉപാധി രഹിതമായി 3000 രൂപയായി വർദ്ധിപ്പിക്കണമെന്ന പ്രമേയവും സമ്മേളനം പാസാക്കി. ജില്ലാ കമ്മിറ്റി അംഗം മോഹനന്റെ അദ്ധ്യക്ഷതയിൽ കൂടിയ കൺവെൻഷൻ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബി.കെ.എം.യു ജില്ലാ സെക്രട്ടറി മുസ്തഫ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഐ.ഷിഹാബ്, ബി.ശ്രീകുമാർ, ആർ.രവി, യു.കണൻ, ഷാജി, തുടങ്ങിയവർ പ്രസംഗിച്ചു. പി.ശ്രീധരൻപിള്ള (പ്രസിഡന്റ്) ,സുദർശനൻപിള്ള, ബഷീർ (വൈസ് പ്രസിഡന്റുമാർ), ആർ.രവി ( സെക്രട്ടറി) രാജു, ദിലീപ് (ജോയിന്റെ സെക്രട്ടറിമാർ ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.