ക്ഷീരകർഷകർക്ക് അപേക്ഷിക്കാം
Wednesday 08 March 2023 1:54 AM IST
അഞ്ചൽ: ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെട്ട വനിതാ ഘടക പദ്ധതിയായ മിനിഡയറി ഫാം ആധുനികവത്കരണം എന്ന പദ്ധതിക്ക് അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽപ്പെട്ട പ്രദേശങ്ങളിലെ ക്ഷീരകർഷകരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. 5 പശുക്കളിൽ കൂടുതൽ വളർത്തുന്ന കർഷകർക്ക് മുൻഗണന. ശാസ്ത്രീയ പശു പരിപാലനം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന പദ്ധതിയിൽ ക്ഷീര കർഷകർക്ക് വിവിധങ്ങളായ ഉപകരണങ്ങൾ വാങ്ങുന്നതിന് പകുതിവില ധന സഹായമായി നൽകുന്നു. താല്പര്യമുള്ള വനിതാ ക്ഷീരകർഷകർ അഞ്ചൽ ബ്ലോക്കോഫീസിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന ഓഫീസുമായോ 9447229918, 9188542919 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടണം.