വനിതാദിനാചരണവും സൗജന്യ മെഡിക്കൽ ക്യാമ്പും

Wednesday 08 March 2023 2:00 AM IST

കൊല്ലം: ജില്ലാ ഹോമിയോ ആശുപത്രി സീതാലയം യൂണിറ്റിന്റെയും ക്വയിലോൺ സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വനിതാദിനാചരണം ഇന്ന് രാവിലെ 9.30ന് ക്യു.എസ്.എസ്.എസ് ഹാളിൽ നടക്കും. ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്യും. സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറിയുമായ അഞ്ജു മേരി ബിർള മുഖ്യ അതിഥിയാകും. 'വനിതാ സംരക്ഷണ നിയമങ്ങളും സംവിധാനങ്ങളും' എന്ന വിഷയത്തിൽ അഡ്വ.എം.ജാസ്മിൻ ക്ലാസ് നയിക്കും. ജില്ലാ ഹോമിയോ ആശുപത്രി ആയുഷ്മാൻഭവ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ പ്രമേഹ നിർണയവും മെഡിക്കൽ ക്യാമ്പും ഉണ്ടായിരിക്കും.

Advertisement
Advertisement