ശ്രീനാരായണ കോളേജിൽ പൂർവ വിദ്യാർത്ഥി സംഗമം
Wednesday 08 March 2023 2:13 AM IST
കൊല്ലം: ശ്രീനാരായണ കോളേജിലെ 2010-'13 ബി.എ ഇക്കണോമിക്സ് ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമം നടന്നു. ചടങ്ങ് മുൻ പ്രിൻസിപ്പൽ പ്രൊഫ.വി.എസ്.ലീ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.നിഷ തറയിൽ അദ്ധ്യക്ഷയായി. പ്രൊഫ.ബീന രാജൻ, പ്രൊഫ.എസ്.ജയശ്രീ,
ഡോ.പി.അപർണ, യു.അധീഷ്, വിൻസന്റ് വിജയൻ, അബി ടി.സുരേഷ്, ജ്യോത്സ്ന, എസ്.സുജിത്ത്, അനന്യ എന്നിവർ സംസാരിച്ചു. അകാലത്തിൽ പൊലിഞ്ഞു പോയ വിദ്യാർത്ഥിയായ ബാലുവിന്റെ സ്‌മരണയ്ക്കായി എൻഡോവ്മെന്റ് ഏർപ്പെടുത്തി.