വാഹന ജാഥക്ക് സ്വീകരണം നൽകി
Thursday 09 March 2023 12:08 AM IST
കുന്ദമംഗലം: കേരള കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ എ.ഐ.ടി.യു.സി യുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന നിർമ്മാണ തൊഴിലാളികളുടെ പഞ്ചദിന സത്യാഗ്രഹത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വടക്കൻ മേഖല പ്രക്ഷോഭ ജാഥക്ക് കുന്ദമംഗലത്ത് സ്വീകരണം നൽകി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ സെസ് പിരിച്ച് ക്ഷേമനിധി ബോർഡിനെ നിലനിർത്തുക,
പെൻഷനും, ആനുകൂല്യങ്ങളും കുടിശികയടക്കം ഉടൻ വിതരണം ചെയ്യുക, കേന്ദ്ര ബഡ്ജറ്റ് കേരളത്തോട് കാണിച്ച ക്രൂരത അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ നടത്തുന്നത്. കുന്ദമംഗലം പുതിയ സ്റ്റാൻഡിൽ നടന്ന സ്വീകരണത്തിൽ ജാഥാ ക്യാപ്റ്റൻ കെ.വി കൃഷ്ണൻ, സി.സുന്ദരൻ, പി.ശ്രീകുമാരൻ, ജനാർദ്ധനൻ കളരിക്കണ്ടി, ചൂലൂർ നാരായണൻ, എം.ബാലസുബ്രമണ്യം, വി.പി ശ്രീനിവാസൻ, ഇ.പി വാസുദേവൻ, ഗോപാലകൃഷ്ണൻ ചാത്തമംഗലം എന്നിവർ പ്രസംഗിച്ചു.