കെ.പി.എസ്.ടി.എ മാർച്ചും ധർണയും
Thursday 09 March 2023 12:36 AM IST
കൊച്ചി: പി.എസ്.സി നിയമനത്തിൽ ഡി.ഡി ഓഫീസ് നടത്തിയ ക്രമക്കേടുകൾ അന്വേഷിക്കുക, ഉച്ചഭക്ഷണ പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, ഡി.എ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി നടത്തിയ ഡി.ഡി.ഇ ഓഫീസ് മാർച്ചും ധർണയും ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്ക്കു. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത്, ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ്, കെ.എ. ഉണ്ണി, എം.എസ്. ഷക്കില ബീവി, സാബു വർഗീസ്, പി.ജി. സേവ്യർ തുടങ്ങിയവർ പ്രസംഗിച്ചു.