നുവാൽസിൽ വനിതാ ദിനം
Thursday 09 March 2023 12:52 AM IST
കളമശേരി : നുവാൽസിൽ അന്തർദ്ദേശീയ വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ലിംഗനീതി, ലിംഗ സമത്വം , വനിതകളുടെ മനുഷ്യാവകാശം, സാമ്പത്തിക സ്വാതന്ത്ര്യം , മാനസിക പ്രശ്നങ്ങളും അവയെ നേരിടുന്ന മാർഗങ്ങളും എന്നീ വിഷയങ്ങളിൽ വിദഗ്ദ്ധർ നയിച്ച ക്ലാസുകൾ നടന്നു. ആക്ടിംഗ് വൈസ് ചാൻസലർ റിട്ട. ജസ്റ്റിസ് എസ് . സിരിജഗൻ ഉദ്ഘാടനം ചെയ്തു. എറണാകുളം ഗവ.മെഡിക്കൽ കോളേജ് അസോസിസിയേറ്റ് പ്രൊഫസർ ഡോ . ദീപ അഗസ്റ്റിൻ, ലാ കോളേജ് അസോസിസിയേറ്റ് പ്രൊഫസർ ഡോ. ഗിഫ്റ്റി ഉമ്മൻ , ഡോ .വി . വിദ്വേശ്വരി, ശ്രീദേവി ബിന്ദു ഒളപ്പമണ്ണ, ഡോ. ഷീബ എസ് ധർ എന്നിവർ സംസാരിച്ചു.