ശ്രീ സദാശിവ കൾച്ചറൽ സെന്റർ വാർഷികാഘോഷം

Thursday 09 March 2023 12:01 AM IST
പൂളക്കോട് ശ്രീ സദാശിവ കൾച്ചറൽ സെന്ററിന്റെ വാർഷികാഘോഷം മുകുന്ദൻ പാടിപ്പൊയിൽ ഉദ്ഘാടനംചെയ്യുന്നു

കുന്ദമംഗലം: പൂളക്കോട് ശ്രീ സദാശിവ കൾച്ചറൽ സെന്റർ പതിനേഴാം വാർഷികം ആഘോഷിച്ചു. കാലിക്കറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ മുകുന്ദൻ പാടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ.കെ.രാജേന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി പി.ശ്രീജേഷ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വനം വകുപ്പ് അസി. കൺസർവേറ്റീവ് ഓഫീസർ ജയപ്രകാശൻ മുഖ്യാതിഥിയായി. പ്രൊഫ. വർഗീസ് മാത്യു, പാക്കത്ത് ഭാസ്കരൻ, കെ.വിഷ്ണു, പി.കെ.അനന്തു, വി.ബി.ലിജേഷ്, സുനിൽ കുമാർ കരിക്കിനാരി, കൃഷ്ണൻ പാതിരിശ്ശേരി, എം.എസ്.ഋഷിക, ഡോ.ഷൈനി കാരത്തടായിൽ, എം.എസ്.ദേവനന്ദ, ടി.വി.ജയകൃഷ്ണൻ, പി.എം.ശ്രീലത ശ്യാം, ഡോ. ഇ.ലക്ഷ്മി പ്രിയ, ശ്രുതി സുബ്രഹ്മണ്യൻ, ശരത് പരമേശ്വരൻ എന്നിവരെ ആദരിച്ചു. നീലേശ്വരം ഭാസ്കരൻ, ജയപ്രകാശൻ, വിദ്യുൽലത, വിനോദ് എന്നിവർ പ്രസംഗിച്ചു. എ.ജനാർദ്ദനൻ സ്വാഗതവും പി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.