എൻ.എസ്.കെ ഉമേഷ് പുതിയ കളക്ടർ

Thursday 09 March 2023 12:20 AM IST

തൃക്കാക്കര: പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ അടക്കം പ്രവർത്തിച്ച് ജനശ്രദ്ധ നേടിയ എൻ.എസ്.കെ ഉമേഷാണ് എറണാകുളത്തിന്റെ പുതിയ ജില്ലാ കളക്ടർ. നിലവിലെ കളക്ടർ രേണു രാജ് വയനാട്ടിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് എറണാകുളത്തേക്ക് ഉമേഷ് എത്തുന്നത്. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായിരുന്നു. എറണാകുളം ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ അഗ്നിബാധയുടെ പശ്ചാത്തലത്തിൽ വിമർശനം ഉയരുന്നതിനിടെയാണ് രേണു രാജിന് സ്ഥലമാറ്റമുണ്ടായിരിക്കുന്നത്. 2018-ലെ പ്രളയസമയത്തുള്ള ഇടപെടുലുകളിലാണ് എൻ.എസ്.കെ ഉമേഷ് ശ്രദ്ധേയനാകുന്നത്. മഴക്കെടുതി ദുരിതാശ്വാസ ക്യാമ്പുകളിൽ അരിച്ചാക്കുകൾ ചുമന്ന് നടന്നു നീങ്ങുന്ന എം.ജി രാജമാണിക്യത്തിന്റെയും വയനാട് സബ് കളക്ടർ എൻ.എസ്.കെ ഉമേഷിന്റേയും ചിത്രം വൈറലായിരുന്നു. കളക്ടറേറ്റിലെത്തിയ അരിച്ചാക്കുകളാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചുമതലയുളള്ള ഇവർ തോളിലേറ്റിയത്.