ബി.എം.എസ് വനിതാദിനാഘോഷം

Thursday 09 March 2023 12:11 AM IST

കൊച്ചി: ഭാരതത്തിലെ സ്ത്രീകൾക്ക് ഇതു അഭിമാനത്തിന്റെയും അംഗീകാരത്തിന്റെയും കാലമാണെന്ന് 24 ന്യൂസ് ചാനൽ ന്യൂസ് എഡിറ്റർ സുജയാ പാർവതി പറഞ്ഞു, ബി.എം.എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അഡ്വ. പത്മപ്രിയ അദ്ധ്യക്ഷയായി. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ കെ. എസ്. ഇബ്രാഹിം ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. ബി.എം.എസ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ബി. ശിവജി സുദർശൻ, സംസ്ഥാനസെക്രട്ടറി കെ. മഹേഷ്, ജില്ലാ പ്രസിഡന്റ് കെ. വിനോദ്കുമാർ, ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട്, സരസു കെ. മണി, നിർമല മണിയപ്പൻ, ഉഷ രാജീവ് എന്നിവർ സംസാരിച്ചു.