കായിക വിദ്യാഭ്യാസം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തും

Thursday 09 March 2023 12:25 AM IST

 പുതിയ കായിക നയത്തിന് തത്വത്തിൽ അംഗീകാരം

തിരുവനന്തപുരം: കായിക വിദ്യാഭ്യാസം പാഠ്യ പദധതിയിൽ ഉൾപ്പെടുത്തുന്നതിന് വ്യവസ്ഥ ചെയ്യുന്ന സംസ്ഥാന കായിക നയം മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകരിച്ചു. ഇക്കാര്യത്തിൽ വിദ്യാഭ്യാസ, കായിക വകുപ്പു മന്ത്രിമാർ ചർച്ച നടത്തി വ്യക്തത വരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഓരോ തലത്തിലും പ്രത്യേകം സിലബസ് തയാറാക്കുന്നതിൽ നയപരമായ ഏകോപനമുണ്ടാക്കാനാണിത്. വിദ്യാഭ്യാസവകുപ്പിന്റെ സ്കൂളുകളിൽ കായിക വകുപ്പ് പരീക്ഷ നടത്തുന്നത് എങ്ങനെയെന്ന് മന്ത്രി വി. ശിവൻകുട്ടി യോഗത്തിൽ ഉന്നയിച്ചപ്പോഴാണ് ഇങ്ങനെയൊരു നിർദ്ദേശം ഉണ്ടായത്.

ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ചാമ്പ്യൻഷിപ്പ്

 ക്രിക്കറ്റ്, കബഡി, വോളിബോൾ, ഹോക്കി, ഫുട്ബോൾ തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ചാമ്പ്യൻഷിപ്പ് .

 ബി.സി.സി.ഐ മാതൃകയിൽ കായിക സംഘടനകളുടെ പ്രവർത്തനത്തിൽ മാറ്റം .

 സർക്കാരിന്റെ ധനസഹായം കുറച്ച് അസോസിയേഷനുകളെ സ്വയം പര്യാപ്തതയിലെത്തിക്കാനുള്ള പദ്ധതികൾ .

 സ്വകാര്യ മേഖലയെ കായിക രംഗത്തേക്ക് ആകർഷിക്കാൻ പ്രത്യേകോദ്ദേശ്യ കമ്പനി.

 കായിക താരങ്ങളെ ഒളിമ്പിക്സിന് പ്രാപ്തരാക്കാൻ കേരള ഒളിമ്പ്യാന സപ്പോർട്ട് സ്കീം..

 സ്കൂൾ വിദ്യാഭ്യാസ വകുപ്പ്, അസോസിയേഷനുകൾ, രാജീവ്ഗാന്ധി ഖേൽ അഭിയാന എന്നിവ ആസൂത്രണം ചെയ്യുന്ന ടൂർണമെന്റുകളുടെ കായിക കലണ്ടർ .

 കായിക മേഖലയിലെ ഫണ്ട് സ്വരൂപിക്കാൻ കായിക വികസന നിധി .

 ട്രക്കിംഗ്, പാരാഗ്ലൈഡിംഗ്, പാരാ സെയ്‌ലിംഗ്, വാട്ടർ റാഫ്റ്റിംഗ്, കനോയിംഗ്, കയാക്കിംഗ്, സെയിലിംഗ്, റോവിംഗ്, സ്കൂബാ ഡൈവിംഗ് തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കാൻ കേരള അഡ്വഞ്ചർ സ്പോർട്സ്.

 വള്ളം കളി, വടംവലി, കളരിപ്പയറ്റ് എന്നിവ പ്രോത്സാഹിപ്പിച്ച് ടൂറിസം സാദ്ധ്യത വർദ്ധിപ്പിക്കും.

Advertisement
Advertisement