സാരി ഉടുത്ത് പമ്പിലെ വനിതകൾ
Thursday 09 March 2023 12:14 AM IST
തൃക്കാക്കര: വനിതാ ദിനം വെറൈറ്റിയാക്കാൻ പെട്രോൾ പമ്പ് വനിതാ ജീവനക്കാർ സ്ഥിരം യൂണിഫോം ഒഴിവാക്കി സാരി ഉടുത്ത് നാടൻ മലയാളി തനിമയിലാണ് കാക്കനാട് പടമുഗൾ പെട്രോൾ പമ്പിലെ വനിതാ ജീവനക്കാരെത്തിയത്. പ്രസീദ ബിജു,നളിനി ചന്ദ്രൻ , മിനി ഷാജി,രമാ ബിജു ,കെ ജി ഷീല ,ജയന്തി പ്രദീപ് ,മിനി ഷൈജു എന്നീ ഏഴംഗ സംഘം. നീല സാരി ഉടുത്താണ് ഇവർ ജോലിചെയ്തത്.പമ്പിലെ ജോലിക്ക് സൗകര്യപ്രദം തങ്ങളുടെ യൂണിഫോം തന്നെയെന്നാണ് ജീവനക്കാരുടെ പക്ഷം. ജീവനക്കാർക്ക്ക്കൊപ്പം പമ്പുടമ രമ്യ ഇതേ സാരിയണിഞ്ഞ് ഓഫീസിലെത്തി. ഉച്ചയ്ക്ക് വനിതാ ദിന സ്പെഷ്യൽ കേക്കും മുറിച്ചു.