അധികാരികൾ മറുപടി പറയണം: ശാസ്ത്ര സാഹിത്യ പരിഷത്

Thursday 09 March 2023 12:03 AM IST

കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യക്കൂമ്പാരം കത്തിയതിന് ഭരണകൂടവും കൊച്ചി കോർപ്പറേഷനും സർക്കാർ വകുപ്പുകൾ എന്നിവ ജനങ്ങളോട് ഉത്തരം പറയാൻ ബാദ്ധ്യസ്ഥരാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്.
ചിട്ടയായി വേർതിരിക്കാത്ത ജൈവ, അജൈവ മാലിന്യങ്ങളാണ് ബ്രഹ്മപുരത്തെത്തുന്നത്. ജൈവ മാലിന്യം അതതുദിവസം സംസ്‌കരിക്കണം. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങളോടൊപ്പം ജൈവ മാലിന്യങ്ങളും കുന്നുകൂടുന്നു. ഭക്ഷ്യാവശിഷ്ടങ്ങൾ ഉൾപ്പെട്ട പ്ലാസ്റ്റിക് പ്ലാന്റിൽ വേർതിരിക്കുന്നില്ല. ഭരണകൂടവും ഉദ്യോഗസ്ഥരും കരാറുകാരും നിയമങ്ങൾ തങ്ങൾക്കു ബാധകമല്ലെന്ന ചിന്താഗതിക്കാരായ നഗരവാസികളും ഇന്നത്തെ അവസ്ഥയ്ക്ക് കാരണക്കാരാണ്.

വേണം അടിയന്തര നടപടികൾ
ബ്രഹ്മപുരത്തെ മുഴുവൻ മാലിന്യവും യുദ്ധകാലാടിസ്ഥാനത്തിൽ മാറ്റുക
മറ്റു നഗരങ്ങളിൽ നിന്ന് മാലിന്യം ബ്രഹ്മപുരത്ത് കൊണ്ടു വരരുത്
ഗാർഹിക ജൈവമാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്‌കരിക്കുക
ഉറവിട മാലിന്യസംസ്‌കരണത്തിന് പ്രാധാന്യം നൽകുക
പ്ലാസ്റ്റിക്‌ നിരോധനം കർശനമായി നടപ്പാക്കുക
ഉറവിടത്തിൽ തന്നെ വേർതിരിക്കൽ കർശനമായി നടപ്പാക്കുക
പ്ലാസ്റ്റിക് കഴുകി ഉണക്കി മാത്രം ശേഖരിക്കുക
അജൈവ ഖരമാലിന്യം ശേ ഖരിക്കാൻ ഡിവിഷനുകളിൽ ഹരിതകർമ്മ സേനയെ സജ്ജമാക്കുക
പ്രാദേശികമായ ചെറുകിട മാലിന്യസംസ്‌കരണ സംവിധാനം നടപ്പാക്കുക
'വേ സ്റ്റ് ടു എനർജി' പദ്ധതി സാദ്ധ്യമല്ലാത്തതിനാൽ മാലിന്യം സൂക്ഷിച്ചു വയ്ക്കാതിരിക്കുക
പ്ലാസ്റ്റിക് ദുരുപയയോഗം വേർതിരിക്കാതെ വേസ്റ്റ് കൈമാറൽ, വലിച്ചെ റിയൽ തുടങ്ങിയവക്കെതിരെ നിയമനടപടികൾ വേണം
മാലിന്യപരിപാലനനിയമങ്ങൾ പാലിക്കാൻ പൊതുസമൂഹം ബാദ്ധ്യസ്ഥമെന്ന് ബോദ്ധ്യപ്പെടുത്തണം

Advertisement
Advertisement