എം.എസ്.എഫ് ദ്വിദിന റെസി. ക്യാമ്പ്
Thursday 09 March 2023 12:14 AM IST
കക്കട്ടിൽ: എം.എസ്.എഫ് കുന്നുമ്മൽ പഞ്ചായത്ത് ദ്വിദിന റെസിഡൻഷ്യൽ ക്യാമ്പ് വയനാട് കെവൻ റിസോർട്ടിൽ കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. ശറഫുദ്ദീൻ മുസ്‌ലിയാർ, റാഷിദ് ഗസാലി വയനാട് , ഷാനവാസ് മാനന്തവാടി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. വയനാട് ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ഷാനവാസ് കല്പറ്റ, കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി എം.പി.ഷാജഹാൻ, കുറ്റ്യാടി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് മൻസൂർ ഇടവലത്ത്, കുന്നുമ്മൽ പഞ്ചായത്ത് മുസ്ലിംലീഗ് നേതാക്കളായ സി.വി.അഷ്‌റഫ്, എ.വി.നാസറുദ്ധീൻ, പി.കെ.ആഷിക്, എം.കെ. അബ്ദുൽഗഫൂർ, എം.കെ.ജലീൽ, മുഹമ്മദ് കുനിയിൽ, കെ.കെ.സാബിർ, പി.കെ.സിറാജ്ജുദ്ധീൻ, ഫായിസ് പറമ്പത്ത്, ഇ.കെ അൻഫസ്, കെ.പി.ഫറാസ്, കെ.വി.സബീർ, ഇ.കെ.ഫാസിൽ എന്നിവർ പ്രസംഗിച്ചു.