സൈക്കിൾ മോഷണം: പ്രതി പിടിയിൽ
Thursday 09 March 2023 12:35 AM IST
കൊച്ചി: സൈക്കിൾ മോഷ്ടിച്ച കേസിൽ മട്ടാഞ്ചേരി പുതിയറോഡിൽ ഹംസയുടെ മകൻ നിലമ്പൂർ നിസാർ എന്ന നിസാറിനെ (48) എളമക്കര പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ മൂന്നിന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിന് സമീപമുള്ള റസ്റ്റോറന്റിന് മുന്നിൽനിന്ന് റസ്റ്റോറന്റ് ഉടമയുടെ മകന്റെ 22,000 രൂപ വിലയുള്ള സൈക്കിൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. എളമക്കര പൊലീസ് ഇൻസ്‌പെക്ടർ എസ്.ആർ. സനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.