ആരോഗ്യ സർവകലാശാല

Thursday 09 March 2023 1:42 AM IST

തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2023ഏപ്രിൽ 17മുതൽ ആരംഭിക്കുന്ന മൂന്നാം വർഷ ബി.എസ്.സി.എം ആർ.ടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2013,2016 സ്‌കീം) പരീക്ഷയ്ക്ക് മാർച്ച് 13മുതൽ 24വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

പേപ്പറൊന്നിന് 110/രൂപ ഫൈനോടെ മാർച്ച് 25വരെയും,335/രൂപ സൂപ്പർഫൈനോടെ മാർച്ച് 27വരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം. മാർച്ച് 15മുതൽ ആരംഭിക്കുന്ന ഫൈനൽ ഇയർ പി.ജി ഡിപ്ലോമ ഇൻ ആയുർവേദ റെഗുലർ/സപ്ലിമെന്ററി (2019 സ്‌കീം),​പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. 2022 നവംബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ,നാലാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്‌കീം) പരീക്ഷാ റീടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.