നിവേദനം നൽകി

Thursday 09 March 2023 12:49 AM IST

പത്തനംതിട്ട : കടുത്ത വരൾച്ചയിൽ കനാലുകൾ തുറന്നുവിട്ട് ജലലഭ്യത ഉറപ്പുവരുത്തുക, ജില്ലാ ദുരന്തനിവരണ ഫണ്ടിൽ നിന്ന് പണം ലഭ്യമാക്കി കുടിവെള്ളം ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ അടിയന്തരമായി കുടിവെള്ളം ലഭ്യമാക്കുക, ത്രിതല പഞ്ചായത്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ കൂട്ടായ യോഗം ചേർന്ന് സത്വര നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ, ട്രഷറർ വിജയകുമാർ മൈലപ്ര എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകി.