സൈനികർക്കും കുടുംബത്തിനും ചൈനീസ് ഫോൺ വിലക്ക്

Thursday 09 March 2023 12:53 AM IST

ന്യൂഡൽഹി: സൈനികരും കുടുംബാംഗങ്ങളും ചൈനീസ് നിർമ്മിത മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് വിലക്കണമെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഉന്നത പ്രതിരോധ അധികാരികൾക്ക് നിർദ്ദേശം നൽകി.

ചൈനീസ് ഫോണുകളിൽ സംശയാസ്‌പദമായ ആപ്പുകൾ കണ്ടെത്തിയെന്നും അതുവഴി സൈനിക താവളങ്ങൾ സംബന്ധിച്ചും മറ്റുമുള്ള നിർണ്ണായക വിവരങ്ങൾ ചോരുമെന്നുമാണ് മുന്നറിയിപ്പ്. അതിനാൽ സൈനികരും കുടുംബങ്ങളും ഇന്ത്യയോട് ശത്രുതയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഫോണുകൾ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്നാണ് നിർദ്ദേശം.
ഉന്നത പ്രതിരോധ ഉദ്യോഗസ്ഥർ ചൈനീസ് മൊബൈൽ ഫോണുകളും ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നത് നേരത്തെ വിലക്കിയിട്ടുണ്ട്. വിവോ, ഒാപ്പോ, ഷവോമി, വൺ പ്ളസ്, ഒാണർ, റിയൽമി, ഇസഡ് ടി.ഇ, ജിയോനി, അസുസ്, ഇൻഫിനിക്സ് തുടങ്ങിയവ ചൈനീസ് മൊബൈൽ ഫോണുകളാണ്.

Advertisement
Advertisement