12 പെണ്ണുങ്ങളുടെ വരകൾ

Thursday 09 March 2023 12:51 AM IST
ഒൻപതാം ക്ലാസുകാരി ദേവി കൃഷ്ണ തന്റെ ചിത്രവുമായി

പത്തനംതിട്ട : വനിതാദിനത്തിന് മാറ്റ് കൂട്ടി ഒരു ഡസൻ പെണ്ണുങ്ങളുടെ ചിത്രങ്ങൾ. പത്തനംതിട്ട വൈ.എം.സി.എ ഹാളിൽ ഇന്നലെ ആരംഭിച്ച ചിത്രപ്രദർശനമാണ് ശ്രദ്ധ നേടുന്നത്. പന്ത്രണ്ട് സ്ത്രീകൾ ഒഴിവ് സമയം വരച്ച ചിത്രങ്ങളുടെ പ്രദർശനം കാണാൻ ആളുകളേറെയെത്തുന്നുണ്ട്. പതിന്നാലുകാരി മുതൽ എഴുപതുകാരി വരെ വരച്ച ചിത്രങ്ങളാണിത്. അദ്ധ്യാപകരും വീട്ടമ്മമാരുമെല്ലാം ഇതിലുണ്ട്. സൗഹൃദക്കൂട്ടായ്മയിൽ നിന്നാണ് ചിത്രപ്രദർശനം നടത്താൻ തീരുമാനിക്കുന്നത്. ഗ്രേസി ഫിലിപ്പ്, കെ. ഷീല, അംബിക രാധാകൃഷ്ണൻ, എസ്.ആശ എന്നിവർ വാസ്തുവിദ്യാഗുരുകുലത്തിലെ സഹപാഠികളായിരുന്നു. കലാ ദേവി, ദീപ്തി ഷൈനു, രേണു പ്രദീപ്, ഷീന അനിൽ കുമാർ, ദിവ്യ രാജേഷ്, ജെമിനി, ജയന്തി എന്നിവരും ഒൻപതാം ക്ലാസുകാരി ദേവികൃഷ്ണയും ഈ കൂട്ടത്തിലുണ്ട്. നാളെ വരെയാണ് പ്രദർശനം.

നിറങ്ങൾകൊണ്ടുള്ള വസന്തമൊരുക്കിയ ഒൻപതാം ക്ലാസുകാരി ദേവികൃഷ്ണയുടെ ചിത്രങ്ങൾ ശ്രദ്ധേയമാണ്.

Advertisement
Advertisement