മികച്ച സ്ഥാപനങ്ങൾക്കുള്ള അവാർഡിന് അപേക്ഷിക്കാം

Thursday 09 March 2023 12:58 AM IST

തിരുവനന്തപുരം:സംസ്ഥാനത്തെ മികച്ച സ്വകാര്യസ്ഥാപനങ്ങൾക്ക് തൊഴിൽവകുപ്പ് നൽകി വരുന്ന മുഖ്യമന്ത്രിയുടെ എക്‌സലൻസ് അവാർഡിനും,വജ്ര,സുവർണ അവാർഡുകൾക്കും അപേക്ഷ ക്ഷണിച്ചു.ടെക്‌സ്‌റ്റൈൽ ഷോപ്പുകൾ,ഹോട്ടലുകൾ,റിസോർട്ടുകൾ/സ്റ്റാർ ഹോട്ടലുകൾ,ജുവലറികൾ,സെക്യൂരിറ്റി,ഐ.ടി, നിർമ്മാണ സ്ഥാപനങ്ങൾ,ഓട്ടോമൊബൈൽ ഷോറൂമുകൾ,മെഡിക്കൽ ലാബുകൾ,സ്വകാര്യ ആശുപത്രികൾ,സൂപ്പർ മാർക്കറ്റുകൾ എന്നീ പതിനൊന്നു മേഖലകളിലെ ഇരുപതോ അതിലധികമോ തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. www.lc.kerala.gov.inൽ ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. 16ന് മുൻപ് അപേക്ഷകൾ അയക്കണം. വിശദവിവരങ്ങൾക്ക് അതത് ജില്ലാ ലേബർ ഓഫീസുകളുമായോ അസി.ലേബർ ഓഫീസുകളുമായോ ബന്ധപ്പെടുക.