പെൻഷൻ: മരിച്ചവരെ 25നകം ഒഴിവാക്കണം

Thursday 09 March 2023 2:00 AM IST

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്ന അനർഹരേയും മരണപ്പെട്ടവരേയും മാർച്ച് 25ന് മുമ്പ് പൂർണമായും ഒഴിവാക്കണമെന്ന് ധനവകുപ്പ് സർക്കുലർ പുറത്തിറക്കി. തദ്ദേശസ്ഥാപനങ്ങൾക്കാണ് ഇതിന്റെ ഉത്തരവാദിത്വം. മരിച്ചവരുടെ പട്ടികയിലുള്ള ആരും ഗുണഭോക്തൃ പട്ടികയിലില്ലെന്ന് തദ്ദേശസ്ഥാപനങ്ങൾ 25നകം സർക്കാരിന് സർട്ടിഫിക്കറ്റ് നൽകണം. സേവന പോർട്ടലിൽ അപ്ലോഡ് ചെയ്യുകയും വേണം.