കോൺഗ്രസ് ധർണ്ണ നടത്തും

Thursday 09 March 2023 12:23 AM IST

പത്തനംതിട്ട : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി സർക്കാരും അദാനിയെ സഹായിക്കുന്നതിനായി പൊതുമേഖല ധനകാര്യ സ്ഥാപനങ്ങളായ എസ്.ബി.ഐ, എൽ.ഐ.സി എന്നിവയോട് അവരുടെ കരുതൽ ധനം അദാനി കമ്പനികളിൽ നിർബന്ധിത നിക്ഷേപം നടത്തുവാൻ നിർദ്ദേശം നൽകിയതിൽ പ്രതിഷേധിച്ച് ജില്ലയിലെ പത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 10ന് എൽ.ഐ.സി ഓഫീസുകൾ, ദേശസാൽകൃത ബാങ്കുകൾ എന്നിവയുടെ മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു. റാന്നിയിൽ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം പ്രൊഫ. പി.ജെ.കുര്യനും അടൂരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധുവും കോന്നിയിൽ ആന്റോ ആന്റണി എം.പിയും മല്ലപ്പള്ളിയിൽ യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീനും, മുൻ ഡി.സി.സി പ്രസിഡന്റുമാരായ അഡ്വ.കെ.ശിവദാസൻ നായർ ആറന്മുള ബ്ലോക്കിലും പി.മോഹൻരാജ് പത്തനംതിട്ട ബ്ലോക്കിലും തണ്ണിത്തോട് ബ്ലോക്കിൽ കെ.പി.സിസി നിർവാഹക സമിതി അംഗം ജോർജ്ജ് മാമ്മൻ കൊണ്ടൂരും, തിരുവല്ലയിൽ കെ.പി.സി.സി സെക്രട്ടറി അഡ്വ.എൻ.ഷൈലാജും എഴുമറ്റൂരിൽ കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാനും, പന്തളം ബ്ലോക്കിലെ കൊടുമണ്ണിൽ കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമലയും ധർണ്ണകൾ ഉദ്ഘാടനം ചെയ്യും.