ട്രാഫിക് ലൈറ്റുകൾ കത്തുന്നില്ല
Thursday 09 March 2023 12:25 AM IST
ഏഴംകുളം: ഏഴംകുളം ജംഗ്ഷനിലെ ട്രാഫിക് വിളക്കുകൾ തകരാറിലായിട്ട് വർഷം ഒന്നായിട്ടും പരിഹരിക്കാൻ നടപടികളില്ല. നിരവധി വാഹനങ്ങൾ എത്തുന്ന ഇവിടെ ട്രാഫിക് വിളക്കിന്റെ ആവശ്യം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. കെ.പി റോഡ്, ഏനാത്ത്, കൈപ്പട്ടൂർ റോഡുകൾ ചേരുന്നത് ഇവിടെയാണ്. വാഹനങ്ങൾ തോന്നുംപടി വരുന്ന അവസ്ഥയാണിപ്പോൾ. ട്രാഫിക് വിളക്ക് ഇല്ലാത്തതിനാൽ വാഹനങ്ങൾ അമിത വേഗത്തിൽ വരുന്നത് അപകട സാദ്ധ്യത കൂട്ടുന്നു. നാട്ടുകാരും പൊതുപ്രവർത്തകരും പരാതി നൽകിയിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.