എന്റെ കേരളം പ്രദർശന വിപണന മേള
Wednesday 08 March 2023 11:28 PM IST
തിരുവനന്തപുരം: സർക്കാരിന്റെ വികസന ക്ഷേമ നേട്ടങ്ങളും ജനോപകാര പദ്ധതികളും പ്രചരിപ്പിക്കുന്നതിന് വിവര- പൊതുജന സമ്പർക്ക വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും എന്റെ കേരളം 2023 പ്രദർശന വിപണന മേള സംഘടിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഏപ്രിൽ ഒന്ന് മുതൽ മേയ് 30 വരെയാണ് മേളകൾ. പരിപാടിയുടെ ആശയങ്ങൾക്കുള്ള അംഗീകാരവും സംഘാടന മേൽനോട്ടവും സംസ്ഥാനതല സ്റ്റിയറിങ്ങ് കമ്മിറ്റിക്കായിരിക്കും. ജില്ലാ ചുമതലയുള്ള മന്ത്രിമാർ രക്ഷാധികാരികളും ജില്ലാ കളക്ടർ ചെയർമാനും ജില്ലാ ഇൻഫർമേഷൻ ഓഫീസർ കൺവീനറുമായി ജില്ലാതല സംഘാടക സമിതി രൂപീകരിക്കും.
2023ലെ കേരള സൂക്ഷ്മ ചെറുകിട സംരംഭങ്ങളുടെ ഫെസിലിറ്റേഷൻ കൗൺസിൽ ചട്ടങ്ങൾ അംഗീകരിക്കും..