ഏഷ്യാനെറ്റ് ന്യൂസിന് പൊലീസ് സംരക്ഷണം
Thursday 09 March 2023 12:29 AM IST
കൊച്ചി: സുരക്ഷാ ഭീഷണിയുണ്ടെന്ന് പരാതി ലഭിച്ചാൽ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസുകൾക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകളിൽ നിന്നു ഭീഷണിയുണ്ടെന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് നൽകിയ ഹർജി തീർപ്പാക്കിയാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്. മാർച്ച് മൂന്നിന് എസ്.എഫ്.ഐ പ്രവർത്തകർ ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചിയിലെ ഓഫീസിൽ അതിക്രമിച്ചു കയറി പ്രവർത്തനം തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു ഹർജി.