ഐഡിയൽ കോളേജിന് അഭിമാനനേട്ടം
Thursday 09 March 2023 12:47 AM IST
ചെർപ്പുളശ്ശേരി: 2021- 22 അദ്ധ്യയന വർഷത്തെ യൂണിവേഴ്സിറ്റി അവാർഡുകളിൽ ചെർപ്പുളശ്ശേരി ഐഡിയൽ കോളേജ് എൻ.എസ്.എസ് യൂണിറ്റിന് ചരിത്ര നേട്ടം. മികച്ച യൂണിറ്റ്, പ്രോഗ്രാം ഓഫീസർ അവാർഡുകളിൽ മൂന്നാം സ്ഥാനത്തിന് കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ടി.മുഹമ്മദ് റഫീക്ക് അർഹനായി. 2019 - 22 കാലയളവിലെ പ്രവർത്തങ്ങളായ അഭയംഭവന പദ്ധതി, അതിജീവനം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, സ്‌നേഹസ്പർശം, കൂടെ, വി ചലഞ്ചു പ്ലാസ്റ്റിക് ബോട്ടിൽ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, കാർഷിക പദ്ധതികൾ, റീ ബിൽഡ് കേരള, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടങ്ങിയവ മുൻനിർത്തിയാണ് അംഗീകാരം.