ഭാഗ്യക്കുറി നറുക്കെടുത്ത് വനിതകൾ
Thursday 09 March 2023 12:47 AM IST
തിരുവനന്തപുരം: വനിതാ ദിനത്തിൽ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തത് വനിതകൾ. ഭാഗ്യക്കുറി ജോയന്റ് ഡയറക്ടർ മായാ എൻ.പിള്ള,നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു വിജയകുമാർ, കൗൺസിലർമാരായ നാജ,സൗമ്യ, ബാലരാമപുരം ഗ്രാമപഞ്ചായത്ത് അംഗം ഷീല,അഭിഭാഷക ശ്രീദേവി,സിനിമാ താരം ആശ നായർ എന്നിവരാണ് ഗോർഖിഭവനിൽ ഇന്നലെ നറുക്കെടുത്തത്. ജില്ലാ ഭാഗ്യക്കുറി ഓഫീസർ സജിതയാണ് നറുക്കെടുപ്പ് നിയന്ത്രിച്ചത്. നറുക്കെടുപ്പ് ലൈവിന്റെ നിർമ്മാണം സി.ഡിറ്റിലെ ജീവജയദാസും അവതരണം ദേവിയും നിർവഹിച്ചു.