വനിതാ ദിനം ആചരിച്ചു

Thursday 09 March 2023 12:55 AM IST

ആലത്തൂർ: എസ്.എൻ.ഡി.പി യോഗം ആലത്തൂർ യൂണിയന്റെ നേതൃത്വത്തിൽ ലോക വനിതാദിനം ആചരിച്ചു. 'വിരൽ തുമ്പിൽ ലോകവും സ്ത്രീയും' എന്ന വിഷയത്തിൽ ബോധവൽക്കരണവും ചർച്ചയും നടന്നു. ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ.ഷൈനി ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് അംബിക രാജേഷ് അദ്ധ്യക്ഷ്യത വഹിച്ചു. സെക്രട്ടറി സാവത്രി ശ്രീനിവാസൻ സ്വാഗതം പറഞ്ഞു, ആലത്തൂർ യൂണിയൻ പ്രസിഡന്റ് എം.വിശ്വാനാഥൻ മുഖ്യപ്രഭാഷണം നടത്തി, യൂണിയൻ സെക്രട്ടറി എ.ബി.അജിത്ത് വനിതാദിന സന്ദേശം നല്കി. ആനന്ദ്, വി.കൃഷ്ണൻ, കവിത സുഭാഷ്, സച്ചിൻ മഞ്ഞപ്ര, മനോജ് തെന്നിലാപുരം തുടങ്ങിയവർ സംസാരിച്ചു.