കോഴിക്കോട് എൻ.ഐ.ടി യിൽ 'കണക്ട്മീറ്റ്'

Thursday 09 March 2023 12:10 AM IST
എൻ.ഐ.ടിയിൽ നടന്ന കണക്ട്മീറ്റ് പരിപാടിയിൽ നിന്ന്

കുന്ദമംഗലം:നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആരോഗ്യ പരിപാലനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യവും(കെ.എം.ടി.സി) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്ടെക്നോളജി കാലിക്കറ്റും ചേർന്ന് എൻ.ഐ.ടി യിൽ ഏകദിന ‘കണക്റ്റ് മീറ്റ്’ നടത്തി. മെഡിക്കൽ ടെക്നോളജിയിലെ വിവർത്തന ഗവേഷണവുമായിബന്ധപ്പെട്ട ആശയങ്ങൾ പങ്കുവെയ്ക്കാൻ വിദഗ്ധരും പങ്കാളികളും ഒത്തു കൂടി. "മെഡ്-ടെക്കിലെ വിവർത്തന ഗവേഷണം ആശയംമുതൽ നിർമ്മാണം വരെ" എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള മീറ്റിൽ കേരള മെഡ്-ടെക് ഇക്കോസിസ്റ്റത്തിന്റെ പങ്കാളികളായ ഗവേഷണ സ്ഥാപനങ്ങൾ, മെഡ്-ടെക് കമ്പനികൾ, അക്കാദമിക് സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, സ്റ്റാർട്ടപ്പുകൾ, ഹെൽത്ത്കെയർ കമ്പനികൾ, ആശുപത്രികൾ എന്നിവയിൽ നിന്നുള്ള വിദഗ്ദ്ധർ പങ്കെടുത്തു. എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ മീറ്റ് ഉദ്ഘാടനം ചെയ്തു. കെ.എം.ടി.സി യുടെ സ്പെഷ്യൽ ഓഫീസർ. സി.പത്മകുമാർ പദ്ധതിയുടെ ലക്ഷ്യങ്ങൾ വിശദീകരിച്ചു. ഡോ .സജിഗോപിനാഥ് (വൈസ് ചാൻസലർ, ഡിജിറ്റൽ യൂണിവേഴ്സിറ്റികേരള), ഡോ . ഇ.വി . ഗോപി(പ്രിൻസിപ്പൽ, ഗവ. മെഡിക്കൽ കോളേജ് കോഴിക്കോട്), ഡോ.കെ.എം .നവാസ്(ചെയർമാൻ,കെ.എം.സി.ടി .ഗ്രൂ പ്പ് ഓഫ് ഇൻസ്റ്റി റ്റ്യൂഷൻസ്), ഡോ.നാരായണൻകുട്ടി വാര്യർ (മെഡിക്കൽ ഡയറക്ടർ, എം വിആർ കാൻസർ സെന്റർ) ഡോ.ഗോപകുമാരൻകർത്ത (ഡീ ൻ, ഡോ . മൂപ്പൻസ് മെ ഡിക്കൽകോളേജ്, വയനാട്) എന്നിവർ പ്രസംഗിച്ചു. പ്രധാന ആശുപത്രികളിലെയും മെഡിക്കൽ

കോളേജുകളിലെയും മേധാവികൾ ഉൾപ്പെടെ 130 പേർ ഏകദിന മീറ്റിൽ പങ്കെടുത്തു.