അമൃത ബുക്ക് ഫെയറിന് തുടക്കം
കരുനാഗപ്പള്ളി: അമൃതപുരി അമൃത വിശ്വവിദ്യാപീഠം കാമ്പസിൽ പ്രഥമ അമൃത ബുക്ക് ഫെയറിന് തുടക്കമായി. സ്വാമി തുരിയാമൃതാനന്ദ പുരി ഉദ്ഘാടനം ചെയ്തു. നാഗാലാൻഡ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ശശാങ്ക് ശേഖർ, അമൃത വിശ്വ വിദ്യാപീഠം കാമ്പസ് ഡയറക്ടർ ബ്രഹ്‌മചാരി ദേവീദാസ ചൈതന്യ, ഡീൻ ഡോ. ബാലകൃഷ്ണൻ ശങ്കർ, അസോസിയേറ്റ് ഡീൻ ഡോ. എസ്.എൻ ജ്യോതി, പ്രിൻസിപ്പൽ ഡോ.നാരായണൻ കുട്ടി കറുപ്പത്ത്, സി.ഐ ആർ.മേധാവി ബ്രഹ്‌മചാരി വിശ്വനാഥാമൃത ചൈതന്യ എന്നിവർ പങ്കെടുത്തു. മാതാ അമൃതാനന്ദമയി മഠത്തിന്റെ പുസ്തകങ്ങൾക്ക് പുറമേ ശ്രീരാമകൃഷ്ണ മഠം, ചിന്മയ മിഷൻ, മാതൃഭൂമി ബുക്സ്, കുരുക്ഷേത്ര പ്രകാശൻ, മാധവം ബുക്സ്, ഇന്ത്യ ബുക്സ് തുടങ്ങിയ പ്രസാധകരുടെ ആദ്ധ്യാത്മിക, സാംസ്‌കാരിക, ചരിത്ര പുസ്തകങ്ങളും ബുക്ക് ഫെയറിലുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയാണ് പ്രദർശനം. പുസ്തകങ്ങൾക്ക് 10 മുതൽ 50 ശതമാനം വരെ വിലക്കുറവുണ്ട്. ബുക്ക് ഫെയർ നാളെ സമാപിക്കും.