കാഷ്യു വർക്കേഴ്സ് സെന്റർ പ്രതിഷേധ കൂട്ടായ്‌മ

Thursday 09 March 2023 12:23 AM IST

കൊല്ലം: കശുഅണ്ടി വ്യവസായത്തെ തകർക്കുന്ന നടപടികൾ തുടർച്ചയായി സ്വീകരിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരള കാഷ്യു വർക്കേഴ്സ് സെന്റർ (സി.ഐ.ടി.യു) പ്രതിഷേധിച്ചു. ഇതിനെതിരെ ശക്തമായ സമരം ഏറ്റെടുക്കാനും യോഗം തീരുമാനിച്ചു. പാചകവാതക വില വർദ്ധനവ് പിൻവലിക്കണമെന്നും സബ്സിഡി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നാളെ എല്ലാ കശുഅണ്ടി ഫാക്ടറികൾക്ക് മുന്നിലും പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാനും കാഷ്യു സെന്റർ ആഹ്വാനം ചെയ്തു. സെന്റർ പ്രസിഡന്റ് കെ.രാജഗോപാൽ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ബി.തുളസീധരക്കുറുപ്പ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി.കെ.ഗുരുദാസൻ, ജെ.മേഴ്സിക്കുട്ടിഅമ്മ, എസ്.ജയമോഹൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement