യുവ വനിതാ സംരംഭകർക്ക് സർട്ടിഫിക്കറ്റ് നൽകി
Thursday 09 March 2023 12:40 AM IST
വണ്ടൂർ: കാനറാ ബാങ്ക് സുബ്ബറാവു പൈ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ വനിതാ ദിനാചരണം നടത്തി. ഇതിനോടനുബന്ധിച്ച് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ അമ്പതോളം യുവ വനിതാ സംരംഭകർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ആർ.എസ്.ഇ.ടി.ഐ സ്റ്റേറ്റ് ഡയറക്ടർ പേഴ്സി ജോസഫ് ഡെസ്‌മോണ്ട് വനിതാ ദിന സന്ദേശം നൽകി. ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് മലപ്പുറം പ്രോജക്ട് ഓഫീസർ കൃഷ്ണ സ്ത്രീ ശാക്തീകരണവും സംരംഭകത്വ വികസനവും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അഞ്ജന, ഫാക്കൽറ്റിമാരായ സാദിഖലി , സൂര്യ സുമോദ് എന്നിവർ പങ്കെടുത്തു.