സായന്തനത്തിൽ വനിതാ ദിനാഘോഷം

Thursday 09 March 2023 1:43 AM IST

പുത്തൂർ : പുത്തൂർ സായന്തനം ഗാന്ധിഭവനിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷം മുൻ എം.എൽ.എ പി.ഐഷാപോറ്റി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ സി.ശിശുപാലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ, നോവലിസ്റ്റ് രശ്മി സജയൻ, കവയിത്രിമാരായ രജനി ഗിരീഷ്, ശ്രീകല സന്തോഷ്, ഫാ.പി.തോമസ്, ജി.രവീന്ദ്രൻ പിള്ള, കോട്ടാത്തല ശ്രീകുമാർ, വിനോജ് വിസ്മയ, അനിൽകുമാർ പവിത്രേശ്വരം എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെണ്ടാർ ശ്രീവിദ്യാധിരാജ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുൻ മാനേജരും അദ്ധ്യാപികയുമായ ലക്ഷ്മീ കൃഷ്ണ, സംസ്ഥാന കൃഷി അസി.അവാർഡ് നിരവധി തവണ നേടിയ എസ്.ജി.രത്നകുമാരി, എം.എസ്.സി റാങ്ക് ജേതാവ് എ.അമൃത എന്നിവരെ വനിതാദിന പുരസ്കാരം നൽകി പി.ഐഷാ പോറ്റി ആദരിച്ചു.