തൊഴിലരങ്ങത്തേക്ക് : രണ്ടാം ഘട്ടം തൊഴിലന്വേഷകരായ വനിതകൾക്ക്: മുഖ്യമന്ത്രി

Thursday 09 March 2023 3:48 AM IST

തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 40വയസിൽ താഴെയുള്ള തൊഴിലന്വേഷകരായ മുഴുവൻ വനിതകളെയും ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലരങ്ങത്തേക്ക് സത്രീകൾക്കായുള്ള പ്രത്യേക വൈജ്ഞാനിക തൊഴിൽ പദ്ധതിയുടെ ഭാഗമായുള്ള ഓഫർ ലെറ്റർ കൈമാറലിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇവർക്ക് നൈപുണ്യവികസന പരിശീലനം നൽകാൻ സർക്കാർ,അർദ്ധ സർക്കാർ ഏജൻസികളുടെ സേവനം പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എച്ച്.ഡി.എഫ്.സിയിൽ നിന്നുള്ള ഓഫർ ലെറ്റർ തിരുവനന്തപുരം സ്വദേശിനിയായ ചിഞ്ചു വി.യ്ക്ക് നൽകിക്കൊണ്ട് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു. ആദ്യഘട്ടത്തിൽ 1475പേർക്കാണ് ഒഫർ ലൈറ്റർ വന്നിട്ടുള്ളത്. മന്ത്രിമാരായ ഡോ. ആർ. ബിന്ദു,വി. ശിവൻകുട്ടി,മേയർ ആര്യാ രാജേന്ദ്രൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ,നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.