എറണാകുളം കളക്ടറായി എൻ എസ് കെ ഉമേഷ് ചുമതലയേറ്റു; ചടങ്ങിൽ നിന്ന് വിട്ടുനിന്ന് രേണു രാജ്

Thursday 09 March 2023 12:30 PM IST

കൊച്ചി: എറണാകുളം ജില്ലാ കളക്ടറായി എൻ എസ് കെ ഉമേഷ് ചുമതലയേറ്റു. ബ്രഹ്മപുരത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ടീമായി പ്രവർത്തിക്കുമെന്നും ജനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. 'ഞാൻ ഇന്ന് ജോയിൻ ചെയ്തതേയുള്ളൂ. എല്ലാ ഡിപ്പാർട്ടുമെന്റുകളുടെയും പിന്തുണയോടെ നമ്മൾ പ്രശ്നം പരിഹരിക്കും.' - അദ്ദേഹം വ്യക്തമാക്കി.

അതേസമയം, എൻ എസ് കെ ഉമേഷിന് ചുമതല കൈമാറാൻ മുൻ കളക്‌ടർ രേണു രാജ് എത്തിയില്ല. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്കിടെ കഴിഞ്ഞ ദിവസമാണ് രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്.​ ​മാ​ലി​ന്യ ​സം​സ്‌​ക​ര​ണ​ ​പ്ലാ​ന്റി​ലെ​ ​തീ​പി​ടി​ത്തം​ ഒരാഴ്ച​ ​ക​ഴി​ഞ്ഞി​ട്ടും​ ​അ​ണ​യ്ക്കാ​ൻ​ ​ക​ഴി​യാ​തെ​ ​വ​രി​ക​യും​ ​ഹൈ​ക്കോ​ട​തി​ ​വി​ളി​ച്ചു​വ​രു​ത്തി​ ​രൂ​ക്ഷ​മാ​യി​ ​വി​മ​ർ​ശി​ക്കു​ക​യും​ ​ചെ​യ്ത​തോ​ടെയാണ് കളക്‌ടറെ​ ​സ്ഥലം മാറ്റിയത്.

ഇതിൽ തനിക്ക് പ്രതിഷേധം ഉണ്ടെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള കുറിപ്പ് വനിതാ ദിനമായ ഇന്നലെ രേണു രാജ് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ''നീ പെണ്ണാണ് എന്ന് കേൾക്കുന്നത് അഭിമാനമാണ്. നീ 'വെറും' പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതിഷേധം'- എന്നാണ് അവർ ഫേസ്ബുക്കിൽ കുറിച്ചത്. 2022​ ​ജൂ​ലാ​യ് 27​നായിരുന്നു രേണു രാജ് എറണാകുളം ജില്ലാ കളക്‌ടറായി ചുമതലയേറ്റത്.