ഹജ്ജിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് ഓൺലൈനായി അപേക്ഷിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ഇതുവരെ 16,602 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 70 വയസ്സ് വിഭാഗത്തിൽ 1,300 പേരും മെഹ്റമില്ലാത്ത സ്ത്രീകളുടെ (45 വയസ്സിന് മുകളിൽ) വിഭാഗത്തിൽ 2,376 പേരും ജനറൽ വിഭാഗത്തിൽ 12,926 അപേക്ഷകളും ലഭിച്ചു. മാർച്ച് 17നും 20നും ഇടയിൽ മുഴുവൻ സംസ്ഥാനങ്ങളിലും ഹജ്ജ് നറുക്കെടുപ്പ് പൂർത്തിയാക്കും. ഹജ്ജിന് അവസരം ലഭിച്ച തീർത്ഥാടകർ മാർച്ച് 24നകം ആദ്യ ഗഡു പണമടയ്ക്കണം. മാർച്ച് 27ന് പാസ്‌പോർട്ടും മുഴുവൻ തുകയും നൽകണം.
വിമാന കമ്പനികളുമായി വ്യോമയാന മന്ത്രാലയം ഏപ്രിൽ 14ന് കരാറിലേർപ്പെടും. മേയ് 21ന് ആരംഭിച്ച് ജൂൺ 22ന് അവസാനിക്കും വിധത്തിലാണ് ഹജ്ജ് സർവീസുകൾ ഷെഡ്യൂൾ ചെയ്യുക. ജൂലായ് മൂന്ന് മുതൽ ആഗസ്റ്റ് രണ്ട് വരെയാണ് മടക്ക സർവീസുകൾ. തീർത്ഥാടകരുടെ വിസ സ്റ്റാമ്പിംഗ് ഏപ്രിൽ 18 മുതൽ ആരംഭിക്കും.