കെ.എസ്.ആർ.ടി.സി പെൻഷൻ: മൂന്നാം തവണയും കോടതിയലക്ഷ്യ ഹർജി

Friday 10 March 2023 12:00 AM IST

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ നിന്നു വിരമിച്ച ജീവനക്കാരുടെ പെൻഷൻ വൈകുന്നതിനെതിരെ മൂന്നാം തവണയും ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി.

ട്രാൻസ്‌പോർട്ട് പെൻഷനേഴ്‌സ് ഫ്രണ്ട് ജനറൽ സെക്രട്ടറി കെ. അശോക് കുമാറാണ് പുതിയ ഹർജിക്കാരൻ. പെൻഷൻ എല്ലാ മാസവും അഞ്ചിനു മുമ്പ് വിതരണം ചെയ്യണമെന്ന് കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഫെബ്രുവരിയിലെ പെൻഷൻ തുക ഇനിയും ലഭിച്ചില്ലെന്ന് ഹർജിയിൽ പറയുന്നു.

ട്രാ​ൻ.​ ​ശ​മ്പ​ളം:
ഹ​ർ​ജി​ക​ൾ​ ​മാ​റ്റി

കൊ​ച്ചി​:​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ലെ​ ​ശ​മ്പ​ള​ ​വി​ത​ര​ണം​ ​വൈ​കു​ന്ന​തി​നെ​തി​രെ​ ​ജീ​വ​ന​ക്കാ​ര​ൻ​ ​ആ​ർ.​ ​ബാ​ജി​യ​ട​ക്കം​ ​ന​ല്കി​യ​ ​ഹ​ർ​ജി​ക​ൾ​ ​ഹൈ​ക്കോ​ട​തി​ 22​നു​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.​ജ​സ്റ്റി​സ് ​സ​തീ​ഷ് ​നൈ​നാ​നാ​ണ് ​ഹ​ർ​ജി​ക​ൾ​ ​പ​രി​ഗ​ണി​ക്കു​ന്ന​ത്.​എ​ല്ലാ​ ​മാ​സ​വും​ ​പ​ത്താം​ ​തീ​യ​തി​ക്കു​ ​മു​മ്പ് ​ശ​മ്പ​ളം​ ​ന​ൽ​ക​ണ​മെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​നേ​ര​ത്തെ​ ​ഈ​ ​ഹ​ർ​ജി​ക​ളി​ൽ​ ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ശ​മ്പ​ള​ ​വി​ത​ര​ണം​ ​ര​ണ്ടു​ ​ഗ​ഡു​ക്ക​ളാ​ക്കി​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​സ​ർ​ക്കു​ല​ർ​ ​ഇ​റ​ക്കി​യ​തി​നെ​യും​ ​ഹ​ർ​ജി​ക്കാ​ർ​ ​ചോ​ദ്യം​ ​ചെ​യ്തി​രു​ന്നു.