ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തി നറുക്കെടുപ്പ് 18 ന്
Saturday 11 March 2023 4:59 AM IST
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ പുതിയ മേൽശാന്തിയെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് 18 ന് നടക്കും. അപേക്ഷകരുമായി 18 ന് രാവിലെ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയിൽ അർഹത നേടുന്നവരുടെ പേരുകൾ ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നാലമ്പലത്തിനകത്ത് നമസ്‌കാരമണ്ഡപത്തിൽ തന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നറുക്കിടും. നിലവിലെ മേൽശാന്തി കക്കാട് കിരൺ ആനന്ദ് നമ്പൂതിരിയാണ് നറുക്കെടുക്കുക.