ഐടിബിബെർലിനിൽ സാന്നിധ്യമറിയിച്ച് കേരള ടൂറിസം
Saturday 11 March 2023 4:54 AM IST
തിരുവനന്തപുരം: കൊവിഡിനു ശേഷമുള്ള വിനോദസഞ്ചാരികളുടെ യാത്രാഭിരുചികളും താത്പര്യങ്ങളും മുൻനിർത്തിയുള്ള ഉത്പന്നങ്ങളും സംരംഭങ്ങളുമായി ലോകത്തെ മുൻനിര ട്രാവൽ ട്രേഡ് ഷോ ആയ ഐ.ടി.ബിബെർലിനിൽ സാന്നിധ്യമറിയിച്ച് കേരള ടൂറിസം.
'ദി മാജിക്കൽ എവരിഡേ' എന്ന പ്രമേയത്തിൽ നടന്ന ട്രേഡ് ഷോയിൽ 122 ചതുരശ്ര മീറ്ററിലുള്ള പവലിയന്റെ കവാടത്തിൽ ഒരുക്കിയ കൂറ്റൻ കെട്ടുകാളകൾ മുഖ്യ ആകർഷണമായി. കേരള ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ടൂറിസം ഡയറക്ടർ പി.ബി. നൂഹ് എന്നിവരുടെ നേതൃത്വത്തിലുള്ള കേരള പ്രതിനിധി സംഘത്തിൽ 13 കോഎക്‌സിബിറ്റേഴ്‌സ് ആണ് പങ്കെടുത്തത്.