മഹത്തായ ബിനാലെ: അമിതാഭ് കാന്ത്
Saturday 11 March 2023 12:02 AM IST
കൊച്ചി: ലോകത്തെ ഏറ്റവും മഹത്തായ ബിനാലെകളിലൊന്നാണ് കൊച്ചിയിലേതെന്ന് കേന്ദ്ര സർക്കാരിന്റെ ജി 20 ഷേർപയും നിതി ആയോഗ് മുൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ അമിതാഭ് കാന്ത് പറഞ്ഞു. ആർട്ടിസ്റ്റുകളുടെ ആർജവവും ചിന്തയിലെ ചെറുപ്പവും സൃഷ്ടികളുടെ ആകർഷകത്വവും ഊർജവും പരിവർത്തനാത്മകതയും ശ്രദ്ധേയമാണ്- അമിതാഭ് കാന്ത് പറഞ്ഞു.
കൊച്ചി ബിനാലെയുടെ ഈ പതിപ്പ് കൂടുതൽ പ്രിയപ്പെട്ടതാണെന്ന് ചിത്രകാരിയും കവയിത്രിയുമായ മുൻ ചീഫ് സെക്രട്ടറി ലിസി ജേക്കബ് പറഞ്ഞു. വനിത ആർട്ടിസ്റ്റുകളുടെ വർദ്ധിച്ച പങ്കാളിത്തമാണ് അതിനു കാരണമെന്നും പറഞ്ഞു. അമിതാഭ് കാന്തിനെയും ലിസി ജേക്കബിനെയും ഫോർട്ടുകൊച്ചി ആസ്പിൻവാൾഹൗസ് വേദിയിൽ ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി സ്വീകരിച്ചു.