കൊച്ചി മെട്രോ പാർക്കിംഗിൽ ഇ-റുപ്പി

Saturday 11 March 2023 12:02 AM IST
കൊച്ചിമെട്രോയുടെ ഇ-റുപ്പി സേവനത്തിന്റെ ഉദ്ഘാടനം എം.ഡി ലോക്‌നാഥ് ബെഹ്‌റ നിർവഹിക്കുന്നു

കൊച്ചി: മെട്രോയുടെ പാർക്കിംഗ് നിരക്കുകൾ ഇനി മുതൽ ഇ-റുപ്പിയായും നൽകാം. സേവനത്തിന്റെ ഉദ്ഘാടനം കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്‌റ തൈക്കൂടം മെട്രോ സ്റ്റേഷൻ പാർക്കിംഗിൽ നിർവഹിച്ചു. ഇ-റുപ്പി സേവനം നൽകുന്ന ബാങ്കുകളുടെ ഡിജിറ്റൽ വാലറ്റുകൾ വഴി പൊതുജനങ്ങൾക്ക് പണമിടപാടുകൾ നടത്താൻ സാധിക്കും. പാർക്കിംഗ് പ്രീ-ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും തൈക്കൂടം മെട്രോ സ്റ്റേഷനിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ആർ.ബി.ഐ എ.ജി.എം ശാലിനി പ്രദീപ്, മാനേജർ നിതിൻ നാഗ്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ബിസിനസ് ഹെഡ് ശ്രീകാന്ത് കുറുപ്പ്, അനന്തം ഓൺലൈൻ ഡയറക്ടർ നീതു രാജശേഖരൻ എന്നിവർ പങ്കെടുത്തു.